തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാവസായിക അന്തരീക്ഷം അനായാസമാക്കുന്നതിന്റെ ഭാഗമായി സർക്കാർ ആവിഷ്‌കരിച്ച ലൈസൻസിംഗ് മാർഗ്ഗമായ കെ-സ്വിഫ്റ്രിലൂടെ ഇനി വ്യാവസായിക ഭൂമി ലഭ്യത സംബന്ധിച്ച വിവരങ്ങളും ലഭിക്കും. സംരംഭം തുടങ്ങുന്നതിനാവശ്യമായ കെ.എസ്.ഐ.ഡി.സിയുടെയും കിൻഫ്രയുടെയും കൈവശമുള്ള ഭൂമി സംബന്ധിച്ച വിവരങ്ങളും കെസ്വിഫ്റ്റിലൂടെ അറിയാം. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നം. 18008901030. വെബ്‌സൈറ്റ്: www.kswift.kerala.gov.in