തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പെട്രോൾ വില വർദ്ധനവിനെതിരെ കോൺഗ്രസ് കുന്നുകുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗൗരീശപട്ടത്ത് നടന്ന ധർണ ഡി.സി.സി വൈസ് പ്രസിഡന്റ് കടകംപള്ളി ഹരിദാസ് ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് ജേക്കബ്, ഗൗരീശപട്ടം മോഹനൻ, ഡോ. കൃഷ്ണകുമാർ, റോയി തുടങ്ങിയവർ സംസാരിച്ചു.