നായകനായി ധാരാളം സിനിമകൾ ലഭിച്ചത് ഭാഗ്യം കൊണ്ടാണെന്ന് നടൻ പൃഥ്വിരാജ് . ആ ഭാഗ്യം തന്റെ ശരീരമാണെന്നും താരം പറയുന്നു. മലയാളത്തിലെ വലിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയുമൊക്കെ നോ പറഞ്ഞാൽ മിക്ക സംവിധായകരും എന്റെ അടുത്തേക്കായിരുന്നു വന്നിരുന്നത്. അതിന് കാരണം എന്റെ ശരീരമായിരുന്നു് പൃഥ്വിരാജ് പറഞ്ഞു. മാസ് ചിത്രങ്ങൾക്ക് വേണ്ട രൂപമാണ് തന്റേതെന്നും അതാണ് തനിക്ക് ഗുണം ചെയ്തതെന്നും നടന്‍ പറയുന്നു. അതുകൊണ്ട് തനിക്ക് എപ്പോഴും നായകനായി അഭിനയിക്കാനുള്ള സിനിമകളുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അതേസമയം, പൃഥ്വിരാജ് നായകനായ കോൾഡ് കേസ് റിലീസിന് തയ്യാറെടുക്കുകയാണ്. തനു ബലാക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അതിഥി ബാലൻ ആണ് നായിക. ജൂണ്‍ 30ന് ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യും. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജ് കാക്കിയണിയുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്.