തിരുവനന്തപുരം: അന്തരിച്ച കേരളത്തിലെ ആദ്യ പ്രസ് ഫോട്ടോഗ്രാഫർ ശിവനെ പത്ര പ്രവർത്തക യൂണിയൻ അനുസ്മരിക്കുന്നു. കേസരി ഹാളിൽ ഇന്ന് വൈകിട്ട് 5ന് ചേരുന്ന യോഗത്തിൽ മന്ത്രി സജി ചെറിയാൻ, മുൻ മന്ത്രി സി. ദിവാകരൻ, ഡോ. ജോർജ് ഓണക്കൂർ, ബി. ജയചന്ദ്രൻ, മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു, ഇൻഫർമേഷൻ കമ്മീഷണർ കെ.വി. സുധാകരൻ തുടങ്ങിയവർ പങ്കെടുക്കും.