monica

ജനപ്രിയ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ അപ്പാനി ശരത്ത് പ്രേക്ഷകരെ ഞെട്ടിക്കാൻ സ്വന്തം വെബ്സീരീയുമായെത്തുന്നു. താരത്തിന് പിന്തുണയുമായി ജീവിതപങ്കാളി രേഷ്മയും. അപ്പാനി ശരത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന വെബ്സീരീസ് 'മോണിക്ക' ഉടൻ പ്രേക്ഷകരിലേക്കെത്തും. കുടുംബ ജീവിതത്തിലെ രസകരമായ സംഭവങ്ങളെ കോർത്തിണക്കി ഒരുക്കുന്ന മോണിക്കയിൽ അപ്പാനി ശരത്തും ഭാര്യ രേഷ്മ ശരത്തുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. താരദമ്പതികളുടെ കളിയും ചിരിയും നിറഞ്ഞ ഒട്ടേറെ കാഴ്ചാനുഭവങ്ങൾ നമുക്കുണ്ടെങ്കിലും അതിൽനിന്നെല്ലാം ഏറെ കൗതുകം നിറഞ്ഞതാണ് 'മോണിക്ക'. ചിരിയും ചിന്തയും കൂട്ടിയിണക്കി നിത്യജീവിതത്തിലെ കൊച്ചുകൊച്ചു മുഹൂർത്തങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. സിനോജ് വർഗ്ഗീസ്, മനു എസ് പ്ലാവിള, കൃപേഷ് അയ്യപ്പൻകുട്ടി, (കണ്ണൻ) ഷൈനാസ് കൊല്ലം എന്നിവരും അഭിനയിക്കുന്നു. വിഷ്ണു നിർമ്മിക്കുന്ന വെബ്സീരീസിന്റെ തിരക്കഥ, സംഭാഷണം മനു എസ്. പ്ലാവില ഒരുക്കിയിരിക്കുന്നു. ക്യാമറ: സിബി ജോസഫ്, വിസൺ പാറമേൽ ജയപ്രകാശ്. എഡിറ്റിംഗ് & ഡി.ഐ: ഫ്രാൻസിസ് ലൂയിസ്, സംഗീതം-പശ്ചാത്തല സംഗീതം: വിപിൻ ജോൺസ്, ഗാനരചന: ശരത്ത് അപ്പാനി (മലയാളം) ദിവ്യ വിഷ്ണു (ഇംഗ്ലീഷ്). പി.ആർ.ഒ: പി.ആർ.സുമേരൻ.