വിതുര: പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനവിനെതിരെ ലോക് താന്ത്രിക് ജനതാദൾ വിതുര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതുര പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. എൽ.ജെ.ഡി സംസ്ഥാനപാർലമെന്ററി ബോഡ് ചെയർമാൻ ചാരുപാറ രവി ഉദ്ഘാടനം ചെയ്തു. സംസ്ഥാനകൗൺസിൽ അംഗം ഭദ്രം.ജി. ശശി, ചായം മുരളി, എൽ.ജെ.ഡി വിതുര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.പി.എസ്.എം ജോണി, സെക്രട്ടറി ഇൗഞ്ചപ്പുരി മുഹമ്മദ് റാഫി, മണലയം മണികണ്ഠൻ, മക്കിയിൽ ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.