
വിതുര: ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ്, യൂത്ത്കോൺഗ്രസ് പനയ്ക്കോട് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വാഹനംകെട്ടിവലിച്ച് നടത്തിയ സമരം കെ.എസ്. ശബരീനാഥൻ ഉദ്ഘാടനം ചെയ്തു. മുൻ പനയ്ക്കോട് വാർഡ് മെമ്പർ നട്ടുവൻകാവ് വിജയൻ, കെ.എൻ. അൻസർ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റമീസ്ഹുസൈൻ, രഘുനാഥൻ ആശാരി, ഷാൻ, സെൽവരാജ്, പി.എസ്. അനിൽകുമാർ, ചെറുവക്കോണം സത്യൻ, സുകുമാരൻ, കെ.ജി.ഉദയകുമാർ, രമേശൻ, പനയ്ക്കോട് സത്യൻ, അമൽ, അഭിജിത്, വിവേക്, ശ്യാം പനയ്ക്കോട് എന്നിവർ പങ്കെടുത്തു.
caption: ഇന്ധന വിലവർദ്ധനയ്ക്കെതിരെ കോൺഗ്രസ്, യൂത്ത്കോൺഗ്രസ് പനയ്ക്കോട് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന വാഹനംകെട്ടിവലിക്കൽ സമരം കെ.എസ്. ശബരീനാഥൻ ഉദ്ഘാടനം ചെയ്യുന്നു.