വിതുര:തൊളിക്കോട് പഞ്ചായത്ത് ഭരണസമിതിയുടെ വികസനവിരുദ്ധനിലപാടിനെതിരേയും, കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളെ പാളിച്ചകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി തൊളിക്കോട് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ പ്രതിഷേധ സമരം നടത്തി. ബി.ജെ.പി അരുവിക്കര നിയോജകമണ്ഡലം പ്രസിഡന്റ് മുളയറ രതീഷ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി തൊളിക്കോട് പഞ്ചായത്ത് സമിതി പ്രസിഡന്റ് പനയ്ക്കോട് സുനിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് മെമ്പർ മാങ്കാട് സുകുമാരൻ, തച്ചൻകോട് വാ‌ർഡ് മെമ്പർ തച്ചൻകോട് വേണുഗോപാൽ, പനയ്ക്കോട് ശ്രീകുമാർ, ചായം സുരേഷ്, മലയടി കുമാരൻ, മധുസൂദനൻ എന്നിവർ പങ്കെടുത്തു.