തിരുവനന്തപുരം: ഏഴു മാസം പിന്നിടുന്ന ഡൽഹിയിലെ കർഷകസമരം രാജ്യവ്യാപകമായ പ്രക്ഷോഭമായി മാറുമെന്ന് ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറി കെ .പി. തമ്പി കണ്ണാടൻ പറഞ്ഞു. ട്രേഡ് യൂണിയനുകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടത്തിയ സംയുക്ത ട്രേഡ് യൂണിയൻ പ്രക്ഷോഭം ഏജീസ് ഓഫീസിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ലെനസ് റസാരിയോ (സി.ഐ.ടി.യു) അദ്ധ്യക്ഷനായി. സോളമൻ വെട്ടുകാട് (എ.ഐ.ടി.യു.സി.) യു.പോക്കർ (എസ്.ടി.യു) സോണിയാ ജോർജ്ജ് (സേവ) സംയുക്ത സമരസമിതി ജില്ലാ ചെയർമാൻ വി. ആർ. പ്രതാപൻ കവടിയാർ ധർമൻ (കെ.ടി. യു.സി.) പ്രമോദ് (ജെ.ടി.യു.സി )ബിജു എ.ഐ. (യു.ടി.യു.സി) സ്വീറ്റാ ദാസൻ, വെട്ടുറോഡ് സലാം, മധുസൂദനൻ നായർ,ആർ.എസ്. വിമൽകുമാർ, പ്രദീപ് ,ഹാജാ നസിമുദ്ദീൻ, മംഗലപുരം ഷാജി തുടങ്ങിയവർ സംസാരിച്ചു.