ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ടിക്കറ്റിതര വരുമാനം കൂട്ടാൻ വാണിജ്യവിഭാഗം രൂപീകരിക്കും. ലോജിസ്റ്റിസ്, കൊറിയർ, അഡ്വർടൈസ്‌മെന്റ്, ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്‌സുകളിലെ സ്ഥാപനങ്ങൾ വാടകയ്ക്ക് നൽകൽ ഉൾപ്പെടെയുള്ളവ വിപുലമാക്കാനാണിത്.ഈ വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത ജീവനക്കാർക്ക് പരിശീലനം നൽകും. പരിശീലനം വിജയിക്കുന്നവർക്ക് ജില്ലാതലത്തിൽ ഡിപ്പോകളിൽ ചുമതല നൽകും.