auto

മുടപുരം : കൂന്തള്ളൂർ പുളിമൂട് ഓട്ടോ തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി ) നേതൃത്വത്തിൽ പുരവൂർ പെട്രോൾ പമ്പിനു മുന്നിൽ പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ കഴുത്തിൽ കയർ കുരുക്കി പ്രതിഷേധം. ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്തു. ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ പ്രസിഡന്റ് ബിജു കിഴുവിലം
അദ്ധ്യക്ഷത വഹിച്ചു. ജി. എസ്. ടി. യു മുൻ സംസ്ഥാന പ്രസിഡന്റ് ജെ. ശശി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ്, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് സിദ്ദീഖ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സജ്ജാദ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഹാഷിം, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജു, യുത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീർ, കിഴുവിലം ഗ്രാമപഞ്ചായത്ത് പാർലമെന്ററി പാർട്ടിനേതാവ് അനന്തകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജയചന്ദ്രൻ, സെലീന ,കിഴുവിലം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർമാരായ സുദേവൻ, സുദർശൻ, യൂണിയൻ സെക്രട്ടറി ശശി, ബിജു, ഷിബു, അനിൽ, റഫീഖ്, നവാസ്, മുരുകൻ, സംഗീത മുരുകൻ ഓട്ടോ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.