തിരുവനന്തപുരം: കൊവിഡ് രോഗശമനത്തിനായി വെള്ളാപ്പള്ളി ചാരിറ്റി സെന്ററിന്റെ നേതൃത്വത്തിൽ മണ്ണന്തല ദേവീക്ഷേത്രത്തിലെ ഗുരുസന്നിധിയിൽ നടത്തിയ അഖണ്ഡനാമജപയജ്ഞം എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി. വിഷ്‌ണുഭക്തൻ ഉദ്ഘാടനം ചെയ്‌തു. ശ്രീനാരായണ ഗുരുദേവൻ പല ക്ഷേത്ര പ്രതിഷ്ഠകൾ നടത്തിയിട്ടുണ്ടെങ്കിലും അപൂർവം ക്ഷേത്രങ്ങൾക്ക് മാത്രമേ സ്‌തോത്രങ്ങൾ രചിച്ച് നൽകിയിട്ടുള്ളു. അതിലൊന്നാണ് മണ്ണന്തല ദേവിയെക്കുറിച്ചുള്ള ദേവീസ്‌തവമെന്ന് അദ്ദേഹം പറഞ്ഞു. ഈ ദുരിത കാലത്തെ അതിജീവിക്കാൻ ഗുരുസന്നിധിയിലെ അഖണ്ഡനാമജപ യജ്ഞം കരുത്തുപകരട്ടെയെന്നും അദ്ദേഹം പറഞ്ഞു. ചാരിറ്റി സെന്റർ പ്രസിഡന്റ് വി. മോഹൻദാസ് അദ്ധ്യക്ഷനായി. കുന്നുകുഴി സുധീഷ് സ്വാഗതവും ക്ഷേത്ര കമ്മിറ്റി ചെയർമാൻ സി.ജി. രാജേന്ദ്ര ബാബു നന്ദിയും പറഞ്ഞു.
അഖണ്ഡനാമജപയജ്ഞം മഹാഗുരുപൂജയോടു കൂടി സമാപിച്ചു. എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ പ്രസിഡന്റ് അജി എസ്.ആർ.എമ്മിന്റെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരം യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽ, ക്ഷേത്ര മേൽശാന്തി അനിൽ അരവിന്ദ്, പട്ടം ഹരി, വി. വിശ്വലാൽ, ആലുവിള അജിത്ത്, കൗൺസിലർ വനജാരാജേന്ദ്രബാബു, ആക്കുളം മോഹനൻ, കെ.വി. അനിൽകുമാർ, പോങ്ങുംമൂട് ഹരിലാൽ, പ്രമോദ് കോലത്തുകര, വി. ഗിരി ഒറ്റിയിൽ, സി. ബാലചന്ദ്രൻ, എസ്.എസ്. സതീഷ്, ജി. മനോഹരൻ, ഐരാണി മുട്ടം മഹേഷ് കുമാർ, വനിത സംഘം കേന്ദ്ര കമ്മിറ്റി അംഗം ബീന ജയൻ, വൈജയന്തി, ജി. സുധ, ജയ സതീശൻ എന്നിവർ പങ്കെടുത്തു.