വക്കം: പെട്രോൾ, ഡീസൽ, മണ്ണെണ്ണ പാചകവാതകം എന്നിവകൾക്ക് നിത്യേന വില വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ 30ന് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ വക്കത്ത് 300 കേന്ദ്രങ്ങളിൽ പ്രതിഷേധിക്കും. എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരമുള്ള പ്രതിഷേധ സമരം വൈകിട്ട് 4ന് ആരംഭിച്ച് 5ന് അവസാനിക്കും. കൊവിഡ് മാനദണ്ഡപ്രകാരം 11 ബ്രാഞ്ചുകളിലായി മുൻകൂട്ടി നിശ്ചയിച്ച 300 കേന്ദ്രങ്ങളിൽ 4 പേർ വീതമാണ് പങ്കെടുക്കുന്നത്. പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ അഡ്വ. ഷൈലജാ ബീഗം, എസ്. വേണു, ജി.ഡി. അജയകുമാർ, അഞ്ചുതെങ്ങ് സുരേന്ദ്രൻ(സി.പി.എം) മോഹൻദാസ്, അനിൽ ദത്ത് (സി.പി.ഐ), അഡ്വ. ഫിറോസ് ലാൽ (ജനതാദൾ), പ്രകാശ് (ലോക് താന്ത്രിക്) തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കും. വക്കം സജീവ്, വക്കം സുധി തുടങ്ങിയവരും പങ്കെടുക്കും.