school

കിളിമാനൂർ: തട്ടത്തുമല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 26 കുട്ടികൾക്ക് മൊബൈൽ ഫോൺ നല്കി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയമാകുന്നതിന്റെയും ഡിജിറ്റൽ ലൈബ്രറിയുടെയും ഉദ്ഘാടനം ഒ.എസ് അംബിക എം.എൽ.എ നിർവഹിച്ചു.‌ പി.ടി.എ പ്രസിഡന്റ് എസ്. യഹിയ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനം നടത്തി. അഡ്വ. എസ്.ജയചന്ദ്രൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി, വാർഡ് മെമ്പർ ദീപ, എൻ.സലിൽ, പ്രിൻസിപ്പൽ ബിന്ദു, ഹരീഷ് ശങ്കർ എന്നിവർ സംസാരിച്ചു.