കിളിമാനൂർ: പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് തൊളിക്കുഴി വാർഡ് മെമ്പർ ഷീജ സുബൈർ മൊബൈൽ ചലഞ്ചിലൂടെ വാർഡിലെ നിർദ്ധനരായ ആറ് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോണുകൾ നൽകി മാതൃകയായി. തൊളിക്കുഴി എസ്.വി.എൽ.പി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ വി.ആർ രാജേഷ് റാം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി എ.ഷിഹാബുദ്ദീൻ, പി.ടി.എ പ്രസിഡന്റ് എം.തമീമുദ്ദീൻ, അദ്ധ്യാപകരായ എ.ആർ. ഷമീം, എ.എം. ഇർഷാദ്, പി.ജയശ്രീ, കെ.എസ്.യു ഭാരവാഹികളായ യാസീൻ ഷെരീഫ്, അനന്ദു ബി.എസ്,യൂത്ത് കോൺഗ്രസ് ഭാരവാഹികളായ അൽ അമീൻ, റാസി എൻ, കോൺഗ്രസ് ബൂത്ത് പ്രസിഡണ്ട് നൗഷാദ് ജെ എന്നിവർ പങ്കെടുത്തു.