നെയ്യാറ്റിൻകര: നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്കൂൾ കൊവിഡ് ചികിത്സാ കേന്ദ്രമായി പ്രവർത്തിക്കുന്നതിനാൽ സ്കൂളിൽ വച്ച് നടക്കേണ്ട റെഗുലർ, കമ്പാർട്ടുമെന്റൽ വിദ്യാർത്ഥികളുടെ ഈ വർഷത്തെ രണ്ടാം വർഷ ഹയർ സെക്കൻഡറി പ്രായോഗിക പരീക്ഷ സമീപത്തെ സെന്റ് ക്രിസോസ്റ്റംസ് ഇംഗ്ലീഷ് മീഡ‌ിയം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ജൂലായ് 2 മുതൽ നടത്തും. അതിനാൽ പരീക്ഷ എഴുതേണ്ട എല്ലാ വിദ്യാർത്ഥികളും പ്രസ്തുത പരീക്ഷാ കേന്ദ്രത്തിൽ കൃത്യമായി എത്തിച്ചേരേണ്ടതാണെന്ന് ന്യൂ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു. പരീക്ഷയുടെ സമയക്രമം വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിദ്യാർത്ഥികൾ അതാത് ക്ലാസ് അദ്ധ്യാപകരുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.