തിരുവനന്തപുരം: കൊവിഡ് മഹാമാരിയിൽ ജീവിതം വഴിമുട്ടിയ ജനങ്ങൾക്ക് മേൽ ഒരു ന്യായീകരണവുമില്ലാതെ അടിച്ചേൽപ്പിക്കുന്ന ഇന്ധനവില വർദ്ധന മനുഷ്യത്വരഹിതവും ക്രൂരവുമാണെന്ന് എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ പി.സി. ചാക്കോ പറഞ്ഞു. ഇന്ധനവില വർദ്ധനവിനെതിരെ എൽ.ഡി.എഫ് ഇന്ന് നടത്തുന്ന ജനകീയ പ്രക്ഷോഭം കേരളം കണ്ട ഏറ്റവും വലിയ ബഹുജന സമരമായി മാറും. കണ്ണിൽ ചോരയില്ലാത്ത മോദി സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ എൽ.ഡി.എഫ് നടത്തുന്ന ജനകീയ പ്രക്ഷോഭത്തിൽ സംസ്ഥാനത്തെ മുഴുവൻ എൻ.സി.പി പ്രവർത്തകരും സജീവമായി പങ്കെടുക്കണമെന്നും പി.സി. ചാക്കോ അഭ്യർത്ഥിച്ചു.