തിരുവനന്തപുരം:മുഴുവൻ തസ്തികകളിലേക്കും നിയമാനുസൃതം ജീവനക്കാരെ നിയമിക്കുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ഹാർഡ് വെയർ, ടെക്‌നോ പ്രോഡക്‌ട്സ് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും കേരള ഗ്രാമീണ ബാങ്ക് ഓഫീസേഴ്സ് യൂണിയന്റെയും നേതൃത്വത്തിൽ ജൂലായ് 30ന് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുമെന്ന് പ്രതിനിധികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രക്ഷോഭത്തിന്റെ ഭാഗമായി ജൂൺ25 അവകാശദിനമായി ആചരിച്ചു. ജൂലായ് 8 മുതൽ 17 വരെ മലപ്പുറം ഹെഡ് ഓഫീസിനു മുന്നിലും എല്ലാ റീജിയണൽ ഓഫീസുകൾക്ക് മുന്നിലും ധർണയും സംഘടിപ്പിക്കും.