ആറ്റിങ്ങൽ: ബി.ആർ.സിയുടെ പരിധിയിൽ വരുന്ന ഭിന്നശേഷി കുട്ടികളുടെ നൈപുണിവികസന മേഖലകളെ ആസ്പദമാക്കി 8 ദിവസം നീണ്ടു നിന്ന അമ്പോല - 2021 എന്ന വെർച്വൽ ക്യാമ്പ് സമാപന സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. 250 കുട്ടികൾ വിവിധ പൊതു വിദ്യാലയങ്ങളിൽ നിന്നായി ക്യാമ്പിൽ പങ്കെടുത്തു. നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഗൂഗിൾ പ്ലാറ്റ്ഫോമിലും, ഫെയ്സ്ബുക്ക് ലൈവിലൂടെയുമാണ് സമ്മേളനം പ്രദർശിപ്പിച്ചത്. ശ്രീനാരായണപുരം ഗവ. യു.പി സ്കൂളിലെ ഏഴാം ക്ലാസ് ഭിന്നശേഷി വിഭാഗം വിദ്യാർത്ഥിയായ അർച്ചന സുരേഷ് അവതാരികയായി. വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബി.പി.സി പി. സജി, ഒ.എസ്. അംബിക എം.എൽ.എ, ഡി.കെ. മുരളി എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, ആറ്റിങ്ങൽ നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. നജാം എന്നിവർ സംസാരിച്ചു.