നെയ്യാറ്റിൻകര: കെ.പി.സി.സി വിചാർ വിഭാഗ് നേതൃത്വം നൽകുന്ന എം. വേണുഗോപാലൻ തമ്പി നെയ്യാറ്റിൻകര ശശി സ്മാരക അന്നം പുണ്യം പദ്ധതി നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്ക് മുന്നിൽ 40 ദിവസം പിന്നിട്ടു. നെയ്യാറ്റിൻകര ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് ഭക്ഷണം നൽകി വരുന്നത്. വീടുകളിൽ നിന്നും കോൺഗ്രസ് പ്രവർത്തകർ സമാഹരിക്കുന്ന ഭക്ഷണമാണ് കൈമാറുന്നത്. ദിനംപ്രതി 100 ലധികം പേർക്ക് ഭക്ഷണം നൽകുന്നു.

കഴിഞ്ഞ ദിവസം നടന്ന ഭക്ഷണ വിതരണം കാർഷിക വികസന ബാങ്ക് സംസ്ഥാന പ്രസിഡന്റ് സോളമൻ അലക്സ് ഉദ്ഘാടനം ചെയ്തു. വിചാർ വിഭാഗ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ. വിനോദ് സെൻ, മണ്ഡലം ജനറൽ സെക്രട്ടറി ജി.എം. സുഗുണൻ, ആർ.ഒ. അരുൺ, അമ്പലം രാജേഷ്, ബോവാസ്, ലിവിൻസ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.