തിരുവനന്തപുരം: അനുഗ്രഹീത ഗാനങ്ങളിലൂടെ ആസ്വാദകരെ കോരിത്തരിപ്പിച്ച പൂവച്ചൽ ഖാദറിന് മലയാളികളുള്ളിടത്തോളം കാലം മരണമുണ്ടാവില്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ചലച്ചിത്രാസ്വാദകരും ഖാദറിന്റെ നാട്ടുകാരും സുഹൃത്തുക്കളും ചേർന്നുള്ള നിലാവ് സാംസ്‌കാരിക വേദി സംഘടിപ്പിച്ച പൂവച്ചൽ ഖാദർ അനുസ്‌മരണസമ്മേളനം തൈക്കാട് ഭാരത് ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചലച്ചിത്ര ലോകത്തെ ആടയാഭരണങ്ങളുടെയും ആരവങ്ങളുടെയും കെട്ടുകാഴ്ചകളുടെയും വഴിയിൽ നിന്ന് എന്നും മാറി നടന്ന അനുഗ്രഹീത കലാകാരനായിരുന്നു പൂവച്ചൽ ഖാദറെന്ന് മുഖ്യപ്രഭാഷണം നടത്തിയ രമേശ് ചെന്നിത്തല പറഞ്ഞു. എസ്. ജലീൽ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
എം.എൽ.എമാരായ ജി. സ്റ്റീഫൻ, ഐ.ബി. സതീഷ്, മുൻ മന്ത്രി പന്തളം സുധാകരൻ, ടി. ശരത്ചന്ദ്രപ്രസാദ്, സംവിധായകൻ രാജസേനൻ, വി.വി. രാജേഷ്, ഡോ.എം.ആർ. തമ്പാൻ, ഡോ.ജെ. ഹരീന്ദ്രൻ നായർ, പൂവച്ചൽ സുധീർ, എം.എസ്. ഫൈസൽ ഖാൻ, കുളനട ജി. രഘുനാഥ്, പ്രമോദ് പയ്യന്നൂർ, എ.കെ. ആഷിർ എന്നിവർ സംസാരിച്ചു.