തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സി.ബി.ഐ പ്രത്യേക സംഘം ഇന്നലെ തിരുവനന്തപുരത്ത് യോഗം ചേർന്ന് കേസുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചു. ഡൽഹിയിലെ സ്‌പെഷ്യൽ ക്രൈം യൂണിറ്റിലെ ഡി.ഐ.ജി ചാൽക്കെ സന്തോഷ്‌കുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് അരുൺറാവത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് കേസന്വേഷിക്കുന്നത്. തിരുവനന്തപുരം സി.ബി.ഐ ഓഫീസ് ക്യാമ്പാക്കിയാണ് അന്വേഷണം. നമ്പിനാരായണന്റെ മൊഴിയെടുത്ത് അന്വേഷണമാരംഭിക്കും. പ്രതികൾക്കെല്ലാം ഉടൻ നോട്ടീസയയ്‌ക്കുമെന്ന് സി.ബി.ഐ വ്യക്തമാക്കി. നമ്പിനാരായണന്റെ മൊഴി ഇന്നെടുക്കുമെന്നാണ് വിവരം.