പൂവാർ: കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിൽ മാവിള വാർഡിൽ ആരംഭിച്ച പ്ലാസ്റ്റിക്ക് മാലിന്യ സൂക്ഷിപ്പ് കേന്ദ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈലജകുമാരി ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ട് ഉപയോഗിച്ചാണ് കേന്ദ്രം നിർമ്മിച്ചത്. ഹരിത കർമ്മ സേനാ അംഗങ്ങൾ വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യം വാർഡ് തലത്തിൽ സംഭരിക്കുന്നതിനാണ് പ്രസ്തുത കേന്ദ്രം. വൈസ് പ്രസിഡന്റ് കെ. ചെല്ലപ്പൻ, ആരോഗ്യയ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിർമ്മല തങ്കരാജ്, വാർഡ് മെമ്പറന്മാരായ ലൗലി റോസ്, മിനർവ, സെക്രട്ടറി ഹരിൻ ബോസ്, വി.ഇ.ഒ ജയകുമാർ, ഹരിത കർമ്മ സേനാ അംഗങ്ങളായ നിർമ്മല, വത്സലകുമാരി, സുശീല തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ: കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിലെ മാവിള വാർഡിൽ ആരംഭിച്ച പ്ലാസ്റ്റിക്ക് മലിന്യശേഖരണ കേന്ദ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈലജകുമാരി ഉദ്ഘാടനം ചെയ്യുന്നു.