തിരുവനന്തപുരം:ജൂലായ് ഒന്ന് മുതൽ നടത്തുന്ന പി.എസ്.സി പരീക്ഷകൾ എഴുതുന്നവരിൽ കൊവിഡ് പോസിറ്റീവ് ആയിട്ടുള്ളവർക്ക് പ്രത്യേക ക്ലാസ് മുറികൾ തയ്യാറാക്കും. ഉദ്യോഗാർത്ഥികൾ പി.പി.ഇ കിറ്റ് ധരിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9446445483, 0471- 2546246