നെടുമങ്ങാട്: മഞ്ച പാറക്കാട് സ്വദേശി രജീഷിനെയും സുഹൃത്ത് സജിനെയും വീട്ടിൽ അതിക്രമിച്ചുകയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മഞ്ച പുലച്ച തടത്തരികത്തു വീട്ടിൽ നന്ദു എന്ന ജെ. അനന്ദു (23), പുളിഞ്ചി പണയിൽ വീട്ടിൽ യു. അബ്ബാസ് (22) എന്നിവരെ നെടുമങ്ങാട് സി.ഐ പി.എസ് വിനോദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

രജീഷിന്റെ ബന്ധുവായ പെൺകുട്ടിയെ ശല്യം ചെയ്‌തത് വിലക്കിയതിലുള്ള വിരോധത്തിൽ മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമിക്കുകയും വീട്ടുപകരണങ്ങൾ അടിച്ചു നശിപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്. പ്രതികളെ റിമാൻഡ് ചെയ്‌‌തു.