ബാലരാമപുരം: കൃഷിയെ രക്ഷിക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സംയുക്ത കർഷക സമിതിയുടെയും ട്രേഡ് യൂണിയനുകളുടെയും നേതൃത്വത്തിൽ ഐക്യദാർഢ്യ ധർണ സംഘടിപ്പിച്ചു. ബാലരാമപുരം പോസ്റ്റോഫീസിന് മുന്നിൽ സി.പി.എം നേമം ഏരിയാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ഡോ. പ്രദീപ് കുമാർ, എസ്. സുദർശനൻ, എം.എച്ച്. സലീം, മോഹനൻ നായർ എന്നിവർ സംസാരിച്ചു. ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാവിൻപുറം സുരേഷ് അദ്ധ്യക്ഷത വഹിച്ചു.