നെടുമങ്ങാട്: ജോലി വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയിലായി. പാൽകുളങ്ങര മാനവ നഗർ താരാ നിവാസിൽ സി. രഞ്ജിത്ചന്ദ്രനാണ് ( 39) നെടുമങ്ങാട് പൊലീസിന്റെ പിടിയിലായത്. കരകുളം സ്വദേശിയായ യുവതിയെ കൺസ്ട്രക്ഷൻ കമ്പനി മാനേജരെന്ന വ്യാജേനെ പരിചയപ്പെട്ട് പി.എയായി നിയമനം നല്കാമെന്ന് വാഗ്ദാനം ചെയ്യുകയും ഭർത്താവില്ലാത്ത നേരത്ത് വീട്ടിലെത്തി ബലാത്സംഗം ചെയ്യുകയും നഗ്ന ഫോട്ടോകൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. ഡിവൈ.എസ്.പി ഉമേഷ് കുമാറിന്റെ നേതൃത്വത്തിൽ സി.ഐ പി.എസ്. വിനോദ്, എസ്.ഐമാരായ ശ്രീജിത്ത്, ധന്യ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.