തിരുവനന്തപുരം: ദിവസവും അല്പ സമയം കൃഷിക്കായി മാറ്റിവയ്ക്കുന്നത് ശീലമാക്കണമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കളക്ടറേറ്റിലെ ജീവനക്കാർ ആരംഭിച്ച പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ, എ.ഡി.എം ഇ.എം. സഫീർ, പ്രിൻസിപ്പൽ കൃഷി ഓഫിസർ ജോർജ് അലക്‌സാണ്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ത്രേസ്യാമ്മ ആന്റണി, ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായ എം.എ. അജിത് കുമാർ, എസ്. സജീവ് കുമാർ, എസ്. ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.