dddd

തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2021 ജൂലായ് സെഷനിൽ നടത്തുന്ന മാർഷ്യൽ ആർട്സ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.10ാം ക്ലാസ് പാസായ 15ന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ആറ് മാസം ദൈർഘ്യമുള്ള പ്രോഗ്രാമിൽ കളരിപ്പയറ്റ്, കുങ്ഫു എന്നിവ പഠനവിഷയങ്ങളാണ്. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും നന്ദാവനം പൊലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ ലഭിക്കും. https:/s/rccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫോറം ഡൗൺലോഡ് ചെയ്തും അപേക്ഷിക്കാം. അവസാന തീയതി ജൂലായ് 31. ഫോൺ നമ്പർ: 04712325101, 2325102,​ 9447683169.