photo

നെടുമങ്ങാട്: ഡൽഹി കർഷക പ്രക്ഷോഭം ഒത്തുതീർപ്പാക്കണമെന്നും കർഷക വിരുദ്ധ നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സംയുക്ത കർഷകസമിതി നെടുമങ്ങാട് മേഖലയിലെ 11 കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമം നടത്തി. നെടുമങ്ങാട് പോസ്റ്റാഫീസിന് മുന്നിൽ കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ആർ. ജയദേവൻ ഉദ്ഘാടനം ചെയ്തു. പി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ടി.ആർ. സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. ആനാട് പോസ്റ്റോഫീസിന് മുന്നിൽ കർഷകസംഘം ഏരിയാ പ്രസിഡന്റ് പി.ജി. പ്രേമചന്ദ്രൻ, പൂവത്തൂർ പോസ്റ്റോഫീസിന് മുന്നിൽ സി.പി.എം ലോക്കൽ സെക്രട്ടറി എസ്.എസ്. ബിജു, കന്യാകുളങ്ങര വെമ്പായം പോസ്റ്റോഫീസിന് മുന്നിൽ ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ.വി. ശ്രീകാന്ത്, കൊഞ്ചിറ പോസ്റ്റോഫീസിന് മുന്നിൽ സി.പി.എം ലോക്കൽ സെക്രട്ടറി പുഷ്പരാജൻ, ഇരിഞ്ചയം പോസ്റ്റോഫീസിന് മുന്നിൽ കിസാൻസഭ നേതാവ് എസ്.ആർ. വിജയൻ, പനവൂർ പോസ്റ്റോഫീസിന് മുന്നിൽ കിസാൻസഭ മണ്ഡലം സെക്രട്ടറി മൈലം ശശി, ആട്ടുകാലിൽ കർഷകസംഘം ഏരിയാ എക്സിക്യൂട്ടീവ് അംഗം ആർ.ബൈജു, പഴകുറ്റി ടെലഫോൺ എക്സ്ചേഞ്ചിന് മുന്നിൽ (മൂഴി എൽ.സി) കർഷകസംഘം ജോയിന്റ് സെക്രട്ടറി വേങ്കവിള സുരേഷ്, പഴകുറ്റി പോസ്റ്റോഫീസിന് മുന്നിൽ കർഷക സംഘം എൽ.സി. സെക്രട്ടറി ജയമോഹൻ, ചുള്ളിമാനൂർ പോസ്റ്റോഫീസിന് മുന്നിൽ കർഷക സംഘം ആനാട് എൽ.സി സെക്രട്ടറി ആനാട് ബിജു എന്നിവർ പ്രതിഷേധ കൂട്ടായ്‌മകൾ ഉദ്ഘാടനം ചെയ്തു.