dddd

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ ഗുരുഗോപിനാഥ് ദേശീയ നൃത്തമ്യൂസിയം സമ്പൂർണ ഡിജിറ്റലാക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മന്ത്രി സജിചെറിയാൻ അറിയിച്ചു. ന്യൂഡൽഹി നാഷണൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഫിലിയേഷനിൽ ആർട്ട് അപ്രീസിയേഷനിലും മ്യൂസിയോളജിയിലും അക്കാഡമിക് കോഴ്സുകൾ തുടങ്ങാനും നടനഗ്രാമത്തിൽ ചേർന്ന എക്സിക്യുട്ടീവ് ബോർഡ് യോഗത്തിൽ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. സർക്കാരിന്റെ നൂറ് ദിനപരിപാടികളിലുൾപ്പെടുത്തി കരകൗശല വസ്തുക്കളുടെ നിർമാണത്തിനും വിപണനത്തിനും 30 സ്ത്രീകൾക്ക് പരിശീലനം നൽകുന്ന പരിപാടി ജൂലായ് ആദ്യവാരം തുടങ്ങും.