ബാലരാമപുരം: യൂത്ത് കോൺഗ്രസ് യൂത്ത് കെയറിന്റെ ഭാഗമായി നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ നൽകി. ഒന്നാം ക്ലാസ് വിദ്യാർത്ഥികളായ ഇരട്ടസഹോദരങ്ങൾക്ക് കോൺഗ്രസ് ബാലരാമപുരം സൗത്ത് മണ്ഡലം പ്രസിഡന്റ് എ.എം. സുധീർ ആദ്യ മൊബൈൽ ഫോൺ കൈമാറി. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി അഫ്സൽ ബാലരാമപുരം കോവളം അസംബ്ലി വൈസ് പ്രസിഡന്റ് ബാലരാമപുരം സുൽഫി എന്നിവരുടെ നേതൃത്വത്തിൽ വരുംദിവസങ്ങളിലും അർഹരായവരെ കണ്ടെത്തി പഠനോപകരണങ്ങൾ വിതരണം ചെയ്യും. എ. അർഷാദ്, സജി പരുത്തിമഠം, ആർ. ശിവരാജൻ, എ. അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.