photo

നെടുമങ്ങാട്: അഴിക്കോട് രാജീവ്ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ കൊവിഡ്കാല സമാശ്വാസ സഹായ പദ്ധതി അഡ്വ. അടൂർ പ്രകാശ് എം.പി ഉദ്‌ഘാടനം ചെയ്‌തു. പദ്ധതിയുടെ ഭാഗമായി 200 വിദ്യാർത്ഥികൾക്ക് പഠനകിറ്റും മുന്നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റും വിതരണം ചെയ്‌തു. അരുവിക്കര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. എ.എ. ഹക്കിം, കെ. ശിവൻകുട്ടി നായർ, പി. ഹുസൈൻഖാൻ, കെ. ശ്രീദേവൻ, മഞ്ചയിൽ എസ്. വിനോദ്, എസ്.എം. ഷാജഹാൻ, കെ. സോമൻ, റഹിം കുളങ്ങരക്കുഴി തുടങ്ങിയവർ നേതൃത്വം നൽകി.