തിരുവനന്തപുരം : പൊതുസ്ഥലത്ത് പുലർത്തുന്ന ജാഗ്രത പലരും സ്വന്തം വീടുകളിലോ ജോലി സ്ഥലത്തോ കാണിക്കുന്നില്ലെന്നും സ്വകാര്യ സ്ഥലങ്ങളിൽ രോഗം കൂടുതലായി വ്യാപിക്കുന്ന സാഹചര്യത്തിൽ വീടുകൾ, ഓഫീസുകൾ, കടകൾ തുടങ്ങിയവ രോഗവ്യാപന കേന്ദ്രങ്ങളാകുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൻ 95 മാസ്ക്കോ ഡബിൾ മാസ്‌ക്കോ ധരിച്ചിരിക്കുന്നതിൽ വീഴ്ച പാടില്ല. ഓഫീസുകളും സ്ഥാപനങ്ങളും തുറക്കുമ്പോൾ വാതിലുകളും ജനാലകളും തുറന്നിടണം. എ.സി. ഒഴിവാക്കണം. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം.