തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ 10 വർഷം സർവീസ് ലഭിക്കാത്തവർക്ക് എക്സ് ഗ്രേഷ്യ പെൻഷൻ നൽകുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാവില്ല. തത്കാലം സാമ്പത്തിക ബാദ്ധ്യതയുള്ള തീരുമാനങ്ങളൊന്നും എടുക്കേണ്ട എന്നാണ് സർക്കാരിന്റെ നിലപാട്. പങ്കാളിത്ത പെൻഷൻ തുടരാനുള്ള പരിശോധനാ സമിതിയുടെ റിപ്പോർട്ടിലെ ശുപാർശകളിലൊന്നായിരുന്നു എക്സ് ഗ്രേഷ്യ പെൻഷൻ. ഏപ്രിൽ 30നാണ് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് പരിശാേധിച്ച് വരികയാണെന്നാണ് സർക്കാരിന്റെ വിശദീകരണം. അതേസമയം, സ്റ്രാറ്ര്യൂട്ടറി പെൻഷന് അർഹതയില്ലാത്ത പത്ത് വർഷത്തിൽ കുറഞ്ഞ സർവീസുള്ളവർക്ക് എക്സ് ഗ്രേഷ്യ പെൻഷൻ അനുവദിക്കുന്നുണ്ട്.