dddd

തിരുവനന്തപുരം: ജില്ലയിലെ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുള്ള കൊവിഡ് വാക്‌സിനേഷൻ ക്യാമ്പ് നാളെ പൂജപ്പുര വി.ടി.സി കോമ്പൗണ്ടിൽ നടക്കുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിലാണു പരിപാടി. വാക്‌സിൻ സ്വീകരിക്കാനെത്തുന്നവർ ആധാർ കാർഡും ടി.ജി ഐ.ഡി കാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്നും നിർബന്ധമായും കൈയിൽ കരുതണം. ഫോൺ: 0471 2343241, 7907058459.