congress

പാറശാല: മുട്ടിൽ മരം മുറിക്കൽ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്‌ മഞ്ചവി ളാകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.മഞ്ചവിളാകം ജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ജി. അരവിന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് പ്രവർത്തകരായ ശ്രീകുമാർ, സ്റ്റീഫൻ, ശ്രീകുമാരൻ നായർ, ഗോവിന്ദകുമാർ, ജയപ്രസാദ്, വാസുദേവൻ നായർ, കോഴിപറ പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ : മുട്ടിൽ മരം മുറിക്കൽ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്‌ മഞ്ചവിളാകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മഞ്ചവിളാകം ജയൻ ഉദ്ഘാടനം ചെയ്യുന്നു.