തിരുവനന്തപുരം: പൊലീസിലെ അശ്വാരൂഢ സേനയിലുള്ള കുതിരകൾക്കായി സ്മാരകം തുറന്നു. സേനയുടെ ഭാഗമായി പ്രവർത്തിക്കുന്ന കുതിരകളുടെ കാലശേഷം ഓർമ്മിക്കാനാണ് സ്‌മാരകം സജ്ജമാക്കിയത്. പൊലീസിന്റെ സ്ഥലമായ പൂന്തുറ മിൽക്ക് കോളനിയിൽ സിറ്റി പൊലീസ് ഒരുക്കിയ സ്‌മാരകം ഡി.ജി.പി ലോക്‌നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, വിജയ് സാഖറെ, സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ, ഡെപ്യൂട്ടി കമ്മിഷണർമാരായ ഡോ. വൈഭവ് സക്‌സേന, പി.എ. മുഹമ്മദ് ആരിഫ്, വെറ്ററിനറി അസിസ്റ്റന്റ് ഡയറക്ടർ എൽ.ജെ. ലോറൻസ്, ഇൻസ്‌പെക്ടർ ടി. രാജീവ് തുടങ്ങിയവർ പങ്കെടുത്തു. ഹാബിറ്റാറ്റ് ഒരുക്കിയ കുതിക്കുന്ന കുതിരയുടെ ശിൽപവും അതിന് ചുറ്റും പൂന്തോട്ടവുമാണ് ഒരുക്കിയിരിക്കുന്നത്.