യുവനടൻ പ്രായാണിനെ കേന്ദ്രകഥാപാത്രമാക്കി നവാഗത സംവിധായകൻ അൻവർ അലി ഒരുക്കിയ 'ഫാന്റസിയ' ഹ്രസ്വചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. സൈക്കോ ത്രില്ലറായി സീറോ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം പൂർണമായും മൊബൈൽ ഫോണിലാണ് ചിത്രീകരിച്ചത്. മൂന്ന് ചെറുപ്പക്കാർ ഒരു സുഹൃത്തിന്റെ ഫ്ളാറ്റിൽ താമസിക്കാൻ വരുന്നതിനെതുടർന്ന് അവിടെയുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ഫാന്റസിയയുടെ പ്രമേയം. സാഹസികവും ഉദ്വേഗഭരിതവുമായ നിമിഷങ്ങളാണ് ഈ ഹ്രസ്വചിത്രത്തിന്റെ പുതുമ. ക്രാഷ് എന്റർടെയ്ൻമെന്റാണ് ഫാന്റസിയയുടെ ബാനറിൽ ഒരുക്കിയ ചിത്രത്തിൽ രാകേഷ് ബാലകൃഷ്ണൻ, രമേഷ് തമ്പി എന്നിവരും അഭിനയിച്ചിട്ടുണ്ട്യ സംഗീതം: രജത്ത് രവീന്ദ്രൻ, സൗണ്ട് ഡിസൈൻ: വരുൺകുമാർ.എച്ച്, ക്യാമറ: വിഷ്ണു ഗോപാൽ.വി.എസ്, എഡിറ്റർ: മണി.