തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിൽ വാടക കുടിശ്ശിക വരുത്തിയ വിതുരയിലെ ഫാൻസി സ്റ്റോർസ് ഉടമയുടെ കട കാലിയാക്കി 8 ലക്ഷം രൂപയുടെ സാധനങ്ങൾ എടുത്തുകൊണ്ട് പോയ കെട്ടിട ഉടമയ്‌ക്കെതിരെ കവർച്ചാക്കുറ്റത്തിന് തെളിവ് സഹിതം പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിൽ വ്യാപാരികളുടെ പ്രതിഷേധം. വിതുര പൊലീസ് സ്റ്റേഷന് മുന്നിൽ വ്യാപാരി കുടുംബസമേതം സത്യാഗ്രഹം അനുഷ്ടിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ജൂലായ് 2ന് രാവിലെ 10ന് വ്യാപാരിയും കുടുംബാംഗങ്ങളും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ ഭാരവാഹികളൊപ്പം സത്യാഗ്രഹം അനുഷ്ഠിക്കും. സംസ്ഥാന സെക്രട്ടറി എസ്.എസ്. മനോജ് സമരം ഉദ്ഘാടനം ചെയ്യും.