1

പൂവാർ: കാഞ്ഞിരംകുളം ജില്ലാ ഡിവിഷനിൽ വിവിധ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന പാവപ്പെട്ട വിദ്യാർത്ഥികൾക്ക് മുൻ ജില്ലാ പഞ്ചായത്ത് അംഗവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ സി.എസ്. ലെനിൻ സ്വന്തം ചെലവിൽ വാങ്ങിയ സ്മാർട്ട് ഫോണുകൾ സ്‌കൂൾ അധികൃതർക്ക് കൈമാറി. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഫോണുകളുടെ വിതരണം എം. വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ. ശിവകുമാർ, മണ്ഡലം പ്രസിഡന്റ് സരസദാസ്, ജയൻ തുടങ്ങിയവർ സംസാരിച്ചു.

ക്യാപ്ഷൻ: കാഞ്ഞിരംകുളം ജില്ലാ ഡിവിഷനിൽ സ്കൂളുകളിലെ കുട്ടികൾക്ക് മുൻ ജില്ലാ പഞ്ചായത്ത് അംഗം സി.എസ്. ലെനിൻ വങ്ങി നൽകിയ സ്മാർട്ട് ഫോണുകളുടെ വിതരണം എം. വിൻസെന്റ് എം.എൽ.എ നിർവഹിക്കുന്നു