തിരുവനന്തപുരം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ കാര്യാലയത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റിന് സമീപം ഗാന്ധാരിഅമ്മൻ കോവിൽ റോഡിലാണ് കാര്യാലയം പ്രവർത്തിക്കുക. മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനായിരിക്കും. കാര്യാലയത്തിലെ കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിർവഹിക്കും. ക്ഷേമനിധി ബോർഡിന്റെ കേന്ദ്രീകൃത പരാതി പരിഹാര ആപ്ലിക്കേഷൻ ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബോർഡ് ചെയർമാൻ എം.എസ്. സ്‌കറിയ, തൊഴിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മിനി ആന്റണി, ലേബർ കമ്മീഷണർ ഡോ.എസ്. ചിത്ര, വാർഡ് കൗൺസിലർ സി. ഹരികുമാർ, ബോർഡ് ഡയറക്ടർമാർ, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ടി. സജീവ്കുമാർ തുടങ്ങിയവർ പങ്കെടുക്കും. ഹാബിറ്റാറ്റിനായിരുന്നു നിർമ്മാണ ചുമതല.