ആര്യനാട്: ഓൺലൈൻ പഠനസഹായിയുമായി ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറിയും യു.ഡി.എഫ് ഉന്നതാധികാര സമിതിയംഗവുമായ ജി. ദേവരാജൻ ആര്യനാട് സ്വദേശി അനന്തു ഗോപന്റെ വീട്ടിലെത്തി സ്മാർട്ട് ഫോൺ സമ്മാനിച്ചു. അഗ്രഗാമി മഹിളാ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീജാ ഹരി, സംസ്ഥാന കമ്മിറ്റി അംഗം പ്രകാശ് മൈനാഗപ്പള്ളി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആർ.എസ്. ഹരി, ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. ബാബു, ബ്രാഞ്ച് സെക്രട്ടറി കട്ടയ്ക്കാൽ ചന്ദ്രൻ, ലോക്കൽ കമ്മിറ്റി അംഗം ഷിബു കോട്ടൂർ തുടങ്ങിയവർ പങ്കെടുത്തു.