പൂവാർ: അരുമാനൂർ എം.വി ഹയർ സെക്കൻഡറി സ്കൂളിൽ ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ ഒന്നാം ദിനം 'ലഹരിമരുന്നും കൗമാരവും' എന്ന വിഷയത്തിൽ ചൈൽഡ് ആൻഡ് അഡോൾസെന്റ് കൺസൾട്ടന്റ് ഡോ. എം.എൻ. വെങ്കടേശ്വരൻ സൂം ആപ്പ് വഴി ബോധവത്കരണ ക്ലാസ് നടത്തി. രണ്ടാം ദിനം ഗൂഗിൾ മീറ്റ് വഴി ഹെൽത്ത് ക്ലബ് ഉദ്ഘാടനവും ലഹരിവിരുദ്ധ ബോധവത്കരണവും പൂർവ വിദ്യാർത്ഥിനികളായ ഡോ. നിമ്മി പി.റോയ്, ആര്യ ആർ.ചന്ദ്ര ( സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ, വുമൺ ആൻഡ് ചിൽഡ്രൻ സിപ്പാർട്ട്മെന്റ് ) എന്നിവർ നയിച്ചു. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഡിജിറ്റൽ വീഡിയോ സന്ദേശം, പോസ്റ്റർ രചന, ക്വിസ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ജീജ ജി.റോസ് സ്വാഗതവും, ഹെൽത്ത് ക്ലബ് കൺവീനർ ചിത്രാകൃഷ്ണൻ കൃതജ്ഞതയും രേഖപ്പെടുത്തി.