salya

നെയ്യാറ്റിൻകര: കേരള ആരോഗ്യ സർവകലാശാലയുടെ ബിരുദ ബിരുദാനന്തര കോഴ്‌സിൽ ശല്യചക്ര വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ ആലുംമൂട് കൃഷ്ണനഗർ സുദർശനത്തിൽ ഡോ. ജെ.എസ്. ഭാഗ്യശ്രീയെ ബി.ജെ.പി ആലുംമൂട് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. വാർഡ് കൗൺസിലർ മഞ്ചത്തല സുരേഷ് ഉപഹാരം നൽകി. ഫെറ്റോ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ പൊന്നാട അണിയിച്ചു. വാർഡ് കമ്മിറ്റി പ്രസിഡന്റ് വി.ആർ. ബാബുരാജ്, മണലൂർ ശിവപ്രസാദ്, വി. സതീഷ്, പി. ശോഭാറാണി, സംഗീത, മഞ്ചത്തല സുനിൽ, ഉദയകുമാർ എന്നിവർ പങ്കെടുത്തു.

ക്യാപ്ഷൻ: കേരള ആരോഗ്യ സർവകലാശാലയുടെ ബിരുദ ബിരുദാനന്തര കോഴ്‌സിൽ ശല്യചക്ര വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ ഡോ. ജെ.എസ്. ഭാഗ്യശ്രീയെ ബി.ജെ.പി ആലുംമൂട് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിക്കുന്നു