mammootty

അനുഭവങ്ങൾ പാളിച്ചകൾ എന്ന ആദ്യ സിനിമയിലെ അപൂർവചിത്രവും ഒാർമ്മകളും പങ്കുവച്ച് മമ്മൂട്ടി. ആ സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി പഴയകാലം ഒാർത്തെടുത്തത്. മഹാനടനായ സത്യനൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യം മമ്മൂട്ടി പങ്കുവച്ചു. ഇന്നുകാണുന്ന മമ്മൂട്ടിയുടെ രൂപമല്ലാതിരുന്നിട്ടും ആ സിനിമയിലെ തന്റെ കഥാപാത്രത്തെ തിരിച്ചറിഞ്ഞു. അത് സ്ക്രീൻ ഗ്രാബ് ചെയ്ത ആരാധകന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.

'ഇത് ചെയ്ത വ്യക്തിക്ക് വലിയ നന്ദി. സിനിമയിൽ ഞാനാദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ സ്ക്രീൻ ഗ്രാബാണിത്. ബ്ളാക് ആൻഡ് വൈറ്റിൽനിന്ന് കളർ കറക്ട് ചെയ്തെടുത്തത്.' മമ്മൂട്ടി കുറിച്ചു. പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾ ചിത്രത്തിന് കമന്റുകളുമായി എത്തി. ടൊവിനോ, ഉണ്ണി മുകുന്ദൻ, രജിഷ വിജയൻ, ടിസ്ക ചോപ്ര, കാളിദാസ് ജയറാം തുടങ്ങി താരങ്ങളുടെ നീണ്ട നിരയുണ്ട് കമന്റ് ബോക്സിൽ.