aray

നെയ്യാറ്റിൻകര: കേരളത്തിലെ കോൺഗ്രസ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളെ സർക്കാർ തെരഞ്ഞു പിടിച്ചു തകർക്കുകയാണെന്ന് സഹകരണ ജനാധിപത്യ വേദി സംസ്ഥാന ചെയർമാൻ കരകുളം കൃഷ്ണപിള്ള പറഞ്ഞു. ആറയൂർ സർവീസ് സഹകണ ബാങ്ക് ഭരണ സമിതിയെ പിരിച്ചുവിട്ട നടപടിക്കെതിരെ സഹകരണ ജനാധിപത്യ വേദി നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര അസിസ്റ്റന്റ് രജിഷ്ട്രാർ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇല്ലാത്ത ആരോപണങ്ങളുന്നയിച്ച് കേരളത്തിലെ സഹകരണ ബാങ്ക് ഭരണസമിതിയെ പിരിച്ചുവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു. നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റി ചെയർമാൻ എൻ. ശൈലേന്ദ്രകുമാർ അദ്ധ്യക്ഷനായിരുന്നു. ആർ. സെൽവരാജ്, പ്രാണകുമാർ, വെൺപകൽ അവനീന്ദ്ര കുമാർ, ശ്രീധരൻ നായർ, മാരായമുട്ടം സുരേഷ്, അബിലാഷ്, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ, ജോസ് ഫ്രാങ്ക്ലിൻ, വൈ.ആർ വിൻസന്റ്, രഞ്ചിത് റാവു. രാജശേഖരൻ നായർ, അമരവിള സുദേവകുമാർ തുടങ്ങിയവർ പങ്കെടുത്തു.