ddd

തിരുവനന്തപുരം: നഗരത്തിൽ കുടിവെള്ളമെത്തിക്കുന്ന അരുവിക്കര ഡാം റിസർവോയർ മാലിന്യമുക്തമാക്കി. ജല ശുദ്ധീകരണ ശാലയിലേക്കുള്ള പമ്പ് ഹൗസുകളുടെ ഇൻടേക്ക് ഭാഗങ്ങളിലും ഡാം ഷട്ടറിന്റെ സമീപപ്രദേശങ്ങളിലും 20,000ഓളം സ്‌ക്വയർ മീറ്റർ വിസ്‌തൃതിയിൽ അടിഞ്ഞുകൂടിയിരുന്ന പായലും മറ്റു മാലിന്യങ്ങളും വാട്ടർ അതോറിട്ടി ഹെഡ് വർക്‌സ് അരുവിക്കര ഡിവിഷന്റെ നേതൃത്വത്തിൽ നീക്കംചെയ്തു. 5.5 ലക്ഷം രൂപ ചെലവിൽ ടെൻഡർ വിളിച്ച്, യന്ത്രസഹായമില്ലാതെ 22 ദിവസം തൊഴിലാളികളെ വച്ചാണ് ഇവ നീക്കംചെയ്തത്. വർഷാവർഷം റിസർവോയർ മാലിന്യമുക്തമാക്കുന്നതിനും പായലും ചെളിയും മാറ്റുന്നതിനും തുടർ കരാർ കൊടുക്കുന്ന നടപടികളും വാട്ടർ അതോറിട്ടിയുടെ പരിഗണിനയിലാണെന്ന് ഹെഡ് വർക്‌സ് ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.