കല്ലമ്പലം: പോക്സോ കേസ് പ്രതിയായ നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് മെമ്പർ സഫറുള്ള 3 ജനറൽ കമ്മറ്റികളിൽ പങ്കെടുക്കാതിരുന്നിട്ടും പുറത്താക്കാനുള്ള നടപടിയെടുക്കാതെ സംരക്ഷിക്കുന്ന നാവായിക്കുളം പഞ്ചായത്ത് സി.പി.എം ഭരണസമിതി നിലപാടിലും, എല്ലാ ദിവസവും നാവായിക്കുളം പി.എച്ച്.സിയിൽ ഡോക്ടറിന്റെ സേവനം ലഭ്യമാകാത്തതിലും പ്രതിഷേധിച്ച് ബി.ജെ.പി മെമ്പർമാർ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു. പ്രതിഷേധ സമരം പാർലമെന്ററി പാർട്ടി ലീഡർ പൈവേലിക്കോണം ബിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ നാവായിക്കുളം അശോകൻ, കുമാർ ജി, അരുൺകുമാർ, ജിഷ്ണു എന്നിവർ പങ്കെടുത്തു.