jun30c

ആറ്റിങ്ങൽ: ജനങ്ങൾക്ക് പ്രയോജനപ്രദമായ രീതിയിൽ നാളികേര വികസന കോർപ്പറേഷനെ സജ്ജമാക്കാൻ സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചു കഴിഞ്ഞതായി മന്ത്രി പി. പ്രസാദ് പറഞ്ഞു.

ആറ്റിങ്ങൽ മാമം നാളികേര കോംപ്ലക്സിൽ പുതിയ വെളിച്ചെണ്ണ ഉത്പാദന യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ തെങ്ങും തേങ്ങയും പഴയ പ്രൗഢിയിൽ കൊണ്ടുവരണം. അതിനായി ഈ മേഖലയിൽ സമഗ്ര പുരോഗതിയാണ് സർക്കാർ ആലോചിക്കുന്നത്. നാളികേരവുമായി ബന്ധപ്പെട്ട ഒരു പൊതുമേഖലാ സ്ഥാപനവും തളരാൻ ഇടയാകരുതെന്നും അദ്ദേഹം പറഞ്ഞു.

ഒ.എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അടൂർപ്രകാശ് എം.പി,​ ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി എന്നിവർ മുഖ്യാതിഥികളായിരുന്നു. ഒ.പി. ഷീജ,​ സി.എസ്. ജയചന്ദ്രൻ,​ എസ്. സന്തോഷ്. അവനവഞ്ചേരി രാജു എന്നിവർ സംസാരിച്ചു. സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ ചെയർമാൻ എം. നാരായണൻ സ്വാഗതവും മാനേജിംഗ് ഡയറക്ടർ ഇൻ ചാർജ് എ.കെ. സിദ്ധാർത്ഥൻ നന്ദിയും പറഞ്ഞു.